കോഴിക്കോട്: ഫറോക്കിൽ റോഡ് ഇടിഞ്ഞതിനു പിന്നാലെ റോഡരികിൽ പാര്‍ക്ക് ചെയ്തിരുന്ന ലോറി വീടിനു മുകളിലേക്ക് മറിഞ്ഞു. ഫറോഖ് നഗരസഭാചെയര്‍മാൻ എം.സി. അബ്ദുള്‍ റസാഖിന്റെ വീടിന് മുകളിലേക്കാണ് സിമന്റ് ലോറി തലകീഴായി മറിഞ്ഞത്.
ലോറിയിലുണ്ടായിരുന്ന ഡ്രൈവർ ചെറിയ പരിക്കുകളോടെ രക്ഷപെട്ടു. അപകടത്തിൽ വീടിന്റെ ഒരു ഭാഗം പൂര്‍ണമായി തകര്‍ന്ന അവസ്ഥയിലാണ്. വീടിന്റെ മുറ്റത്ത് ഉണ്ടായിരുന്ന ബൈക്കും ലോറിക്കടിയിൽ പെട്ടിട്ടുണ്ട്. ഈ ഭാഗത്ത് ആളില്ലാതിരുന്നത് കൊണ്ട് വലിയ അപകടമാണ് ഒഴിവായത്.